Keralapiravi

 കേരളപ്പിറവി

( This write up is my speech that I presented during the Kerala Piravi of 2011 at Kendriya Vidyalaya, Pattom, Thiruvananthapuram. I am publishing this by making one single correction of Kerala)

ഇന്ന് നവംബർ 1. നമ്മുടെ കൊച്ചുകേരളത്തിന് ഇന്ന് 58 വയസ്സു തികയുന്നു. അപ്പോൾ വെറും 58 വർഷം കൊണ്ടാണ് ഇക്കാണുതെല്ലാം ഉണ്ടായതെന്നു കരുതല്ലേ! 1956-ൽ മാത്രമാണ് നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന തിരുവനന്തപുരവും കൊച്ചിയും മലബാറും ചേർന്ന് ഭാഷാടിസ്ഥാനത്തിൽ കേരളം എന്ന സംസ്ഥാനം നിലവിൽ വന്നത്. 1921 മുതൽ ഐക്യകേരളം എന്ന ആശയം വ്യാപകമായിരുന്നെങ്കിലും 1956-ൽ മാത്രമാണ് ഇത് സാർത്ഥകമായത്.

            പൌരാണിക വിശ്വാസമനുസരിച്ച് മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ എന്ന മഹർഷി ഗോകർണത്തിൽ നിന്നും തെക്കോട്ടു മഴുവെറിഞ്ഞ് സമുദ്രാന്തർഭാഗത്തുനിന്നും സൃഷ്ടിച്ചെടുത്തതാണെന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ ചരിത്രപരമായി നമ്മുടെ പൈതൃകം വയനാട് എടയ്ക്കൽ ഗുഹയിലെ ശിലാലിഖിതങ്ങളിൽ തുടങ്ങുന്നു. ബി.സി മൂവായിരത്തിൽ പോലും സുഗന്ധദ്രവ്യങ്ങളുടെ നാടായി കേരളം അറിയപ്പെട്ടിരുന്നു. മൂന്ന്, നാല് നൂറ്റാണ്ടുകളിൽ തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം ദ്രാവിഡാചാര്യങ്ങൾ നിലനിർത്തി. ചാതുർവർണ്യമോ ജാതീതമായ ഉച്ചനീചത്വങ്ങളോ അയിത്തമോ ഇല്ലാതെ ജീവിക്കുന്ന ജനസമൂഹത്തെ കാണാൻ കഴിയുമായിരുന്നതായും പറയപ്പെടുന്നു. തൊഴിലിന്റെ മഹത്വം അംഗീകരിക്കപ്പെട്ടിരുന്ന കാലത്ത് അദ്ധ്വാനിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നതസ്ഥാനമുണ്ടായിരുന്നു.

            ഇൻഡ്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറുഭാഗത്ത് കിഴക്കു സഹ്യാദ്രിയുടേയും തെക്ക് കന്യാകുമാരിക്കും പടിഞ്ഞാറ് അറബിക്കടലിനും വടക്ക് കർണ്ണാടകയ്ക്കും ഇടയ്ക്ക് മലകളും വനങ്ങളും താഴ്വരകളും പുഴകളും കായലുകളും വയലുകളും നിറഞ്ഞ സുഖശീതള കാലാവസ്ഥയോടുകൂടിയ “ദൈവത്തിന്റെ സ്വന്തം നാട്”. അതിസുന്ദരമായ ഭൂപ്രകൃതികാരണം ലോകത്തിലെ 10 സ്വർഗ്ഗങ്ങളിൽ ഒന്നായി അറിയപ്പെടുന്നു. കോവളം, വർക്കല, ബേക്കൽ തുടങ്ങിയ സമുദ്രതീരങ്ങൾക്ക് ഇതിൽ കാര്യമായ സംഭാവനകളുണ്ട്. പ്രാചീന കലാരൂപങ്ങളായ തെയ്യം, തിറ, കുമ്മാട്ടിക്കളി, ചാക്യാർകൂത്ത്, ഓട്ടൻ തുള്ളൽ തുടങ്ങിയവയും മോഹിനിയാട്ടം, കഥകളി, കളരിപ്പയറ്റ്, വള്ളംകളി, പുലികളി, തുമ്പിതുള്ളൽ, തൃശ്ശൂർപൂരം, ഓണം, വിഷു എന്നീ നിറഘോഷങ്ങളും വിനോദ സഞ്ചാരികളെ അത്യാകർഷിക്കുന്ന ഘടകങ്ങളാണ്.

            14 ജില്ലകളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന കേരളത്തിന്റെ ഓരോ ജില്ലകളും പലകാരണങ്ങളാലും പ്രകീർത്തിക്കപ്പെടേണ്ടതാണ്. കിഴക്കൻ വെനീസായ ആലപ്പുഴ, അക്ഷരനഗരിയായ കോട്ടയം, സാംസ്ക്കാരിക നഗരമായ തൃശ്ശൂർ, തെയ്യങ്ങളുടെ നാടായ കണ്ണൂർ, നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട്, എന്തിനേറെ ശ്രീ. അനന്തപത്മനാഭൻ കുടികൊള്ളുന്ന തലസ്ഥാന നഗരിയായ തിരുവനന്തപുരവും എടുത്തുപറയേണ്ടവ തന്നെ.

            മലയാളഭാഷയുടെ പിതാവ് പതിനാറാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ്. സാഹിത്യകലാ സാംസ്ക്കാരിക രംഗങ്ങളിൽ നമുക്കുള്ള മികവ് പ്രത്യേക ശ്ലാഘനീയമാണ്.

            ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ എന്നീ പ്രാചീന കവിത്രയങ്ങളിൽ തുടങ്ങി ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നീ ആധുനിക കവിത്രയങ്ങളിലൂടെ വളർന്ന് ജ്ഞാനപീഠ ജേതാക്കളായ ജി. ശങ്കരക്കുറുപ്പിലും ഒ.എൻ.വി കുറുപ്പിലും, പടർന്ന് പന്തലിച്ചു നിൽക്കുന്ന കാവ്യസംസ്ക്കാരവും ഒ.ചന്തുമേനോൻ, തകഴി, എം.ടി, വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി എന്നിവർ സാർത്ഥകമാക്കിയ ഗദ്യശാഖയും നമ്മുടെ അഭിമാനമാണ്. സിനിമാ ലോകത്തിലും അടൂർ ഗോപാലകൃഷ്ണൻ, റസ്സൂൽ പൂക്കുട്ടിയുമൊക്കെ നേടിത്തന്ന ശ്രേയസ്സ് വളരെ വലുതാണ്.

            പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവടങ്ങളിലും ഇരുപതാം നൂറ്റാണ്ടിൽ കൊല്ലത്തും സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലകൾ അറിവിന്റെ ലോകത്തെ നെടും തൂണൂകളാണ്.

            കായികരംഗത്തെ പി.റ്റി.ഉഷ, അഞ്ജുബോബി ജോർജ്ജ്, കെ.എം.ബീനാമോൾ, ശ്രീശാന്ത് എന്നിവർ നമ്മുടെയെന്നല്ല ദേശത്തിന്റെ തന്നെ അഭിമാനങ്ങളാണ്.

            ആരോഗ്യരംഗത്തെ ആയൂർവേദ പൈതൃകത്തിൽ വൈദ്യരത്നം പി.എസ്.വാര്യരുടെ വൈദ്യശാല ലോകപ്രശസ്തമാണ്.

വാണിജ്യ വ്യവസായ രംഗങ്ങളിലും പ്രാചീനമായ അടിത്തറ നമുക്കുണ്ട്. സിന്ധുനദീതട കാലത്തോളം പഴക്കമുള്ള ഈ സംസ്ക്കാരം നമുക്ക് നൽകിയത് നമ്മുടെ സുഗന്ധവ്യഞ്ജനങ്ങളാണ്. ഒപ്പം കയറുൽ‌പ്പന്നങ്ങൾക്കും മത്സ്യസമ്പത്തിനും പങ്കുണ്ട്.

മാർത്താണ്ഡവർമ്മയും ശക്തൻതമ്പുരാനും ഭരണപാടവം തെളിയിച്ചിട്ടുണ്ട്. കെ.ആർ.നാരായണനിലൂടെയും എ.കെ. ആന്റണിയിലൂടെയും നാമത് കാത്തുപോരുന്നു.

            എല്ല്ലാത്തിനുമുപരിയായി സാക്ഷരതയിലും മാനവ വികസനത്തിലും നാം വളരെ മുന്നിലാണ്.

            എന്നാൽ ഭക്ഷ്യോൽ‌പ്പാദനത്തിൽ നാം ഇതുവരെ സ്വയം പര്യാപ്തമല്ല. മേലുദ്ധരിക്കപ്പെട്ട എല്ലാക്കാര്യങ്ങളിലെന്ന പോലെ ഭക്ഷണസ്വയം പര്യാപ്തതയിലെത്തുന്നതിന് നമ്മളടങ്ങിയ പുതിയ തലമുറയ്ക്ക് കഴിയുമാറാകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

                                                                                                                                                                           CHIEF EDITOR

Advertisements

2 thoughts on “Keralapiravi

Add yours

Your valuable comments

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Create a website or blog at WordPress.com

Up ↑

%d bloggers like this: